അവിടുന്ന് എഴുന്നേറ്റ് നിന്നുകൊണ്ട് ചോദിച്ചു. നിങ്ങളുടെ ഈ രാത്രിയെക്കുറിച്ച് നിങ്ങള്‍ക്ക് വല്ല അറിവുമുണ്ടോ? നിങ്ങള്‍ മനസ്സിലാക്കണം. ഈ രാത്രി മുതല്‍ നൂറ് വര്‍ഷം തികയുമ്പോള്‍ ഇപ്പോള്‍ ഭൂമുഖത്തു ജീവിക്കുന്ന ഒരാളും അവശേഷിക്കുകയില്ല

ചോദ്യകർത്താവ്

സലീം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ചോദ്യത്തില്‍ പറയപ്പെട്ട ഊ ഹദീസ് നബി (സ്വ) പറഞ്ഞ ആ സമയത്ത് ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരും അവിടന്നങ്ങോട്ട് നൂറു വര്‍ഷമാവുന്നതിനു മുമ്പ് മരിക്കുമെന്നാണര്‍ത്ഥം. അഥവാ ആ തലമുറ കഴിഞ്ഞു പോവുമെന്നാണതിന്റെ അര്‍ത്ഥമെന്ന് മഹാനായ ഇബ്നു ഉമര്‍ (റ) പറഞ്ഞിരിക്കുന്നു. നിശ്ചിത കാലം വരെ ജീവിച്ചിരിക്കുമെന്ന് മറ്റു തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ട മനുഷ്യരും ഇതില്‍ നിന്ന് ഒഴിവാണ്, ഈസാ നബി (അ) ഖിള്റ് (റ) തമീമുദ്ദാരി (റ)യുടെ ഹദീസിലൂടെ സ്ഥിരപ്പെട്ട ദജ്ജാല്‍ എന്നിങ്ങനെയുള്ളവര്‍ ഇതില്‍ ഉള്‍പെടില്ല. അവര്‍ നിശ്ചിത കാലം വരെ ജീവിച്ചിരിക്കുമെന്ന് മറ്റു തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter