എന്റെ മകളുടെ പേരില് അഖീഖ അറുത്ത മൃഗത്തിന് കയറു വലിഞ്ഞോ മറ്റോ ചെറിയ മുരിവുണ്ടായിരുന്നു. അഖീഖ ശരിയാവുമോ/ ഐബ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? പ്രസിവിച്ച രാത്രി കൂട്ടി ആറാമത്തെ പകലാണ്‌ അഖീഖ അറുത്തത്? ഇത് പ്രശ്നമുണ്ടോ?

ചോദ്യകർത്താവ്

ഇസ്മാഈല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇറച്ചിയില്‍ കുറവ് വരുത്തുന്ന രോഗങ്ങളില്ലാത്തതിനെ അഖീഖയായി അറുക്കാം. കയര്‍ വലിഞ്ഞുണ്ടാകുന്ന ചെറിയ മുറിവുകള്‍ ഇറച്ചിയില്‍ കുറവ് വരുത്തുന്നില്ലന്നതിനാല്‍ അത്തരം മുറിവുകളുള്ള മൃഗങ്ങളെ ഉളുഹിയ്യതായി അറുക്കാം. മൃഗത്തിന്റെ നിബന്ധനകളും ന്യൂനത എന്താണെന്നും അറിയാന്‍ ഈ ലേഖനം വായിക്കുക. പ്രസവിച്ചത് മുതല്‍ അഖീഖ അറുക്കാവുന്നതാണ്. ഏഴാം ദിവസത്തിനു മുമ്പും ആകാവുന്നതാണ്. ഏഴാം ദിവസം അറവു നടത്തല്‍ സുന്നത്ത്. അതുതന്നെ അന്നു സൂര്യന്‍ ഉദിക്കുന്ന സമയത്താവല്‍ പ്രത്യേകം സുന്നത്തുണ്ട്. പ്രസവം നടന്നതു പകലിലാണെങ്കില്‍ ആ ദിവസം കൂട്ടിയാണ് ഏഴു ദിവസം കണക്കാക്കേണ്ടത്. പ്രസവം നടന്ന രാത്രി കണക്കിലെടുക്കുകയില്. അഖീഖതിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ വായിക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter