ഇന്നര്‍ കൌണ്ട് ഔറത് മറച്ചു നിസ്കരിച്ചാല്‍ ശരിയാകുമോ

ചോദ്യകർത്താവ്

ജസീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തൊലിയുടെ നിറം തടയുന്ന വസ്ത്രങ്ങളായിരിക്കുകയെന്നാണ് ഔറത് മറക്കേണ്ട വസ്ത്രങ്ങളുടെ നിബന്ധന. ശരീരത്തിന്റെ ആകാരം വെളിവാക്കരുത് എന്ന നിബന്ധനയില്ല. അത് കൊണ്ട് ഔറത് മറയുന്ന തൊലിയുടെ നിറം വ്യക്തമാകാത്ത  ഇടുങ്ങിയ ഇന്നര്‍ പോലെയുള്ള വസ്ത്രങ്ങള്‍ മാത്രം ധരിച്ച് നിസ്കരിച്ചാലും നിസ്കാരം ശരിയാവുന്നതാണ്. പക്ഷെ അത് പുരുഷന് നല്ലതല്ല. സ്ത്രീക്ക് കറാഹതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter