സൗദി അറേബ്യയില്‍ കച്ചവടത്തിന് സകാത്ത് അവിടെത്തെ ഗവണ്മെന്റ് കണക്കാക്കുന്ന ഒരു സംഖ്യയാണ് അത്കൊടുത്താല്‍ നമുക്ക് സകാത്ത് വീടുമോ ഒന്ന് വിവരിച്ചു തരുമോ

ചോദ്യകർത്താവ്

റംശാദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൂന്ന് രീതിയില്‍ സകാത് വിതരണം ചെയ്യാം. ഒന്ന് സ്വയം നല്‍കുക. രണ്ട് മറ്റുള്ളവരെ ഏല്‍പിക്കുക. മൂന്ന് ഇമാമിനു അഥവാ ഖലീഫക്കോ ഖലീഫ ഏല്‍പിക്കുന്നവര്‍ക്കോ നല്‍കുക. കൂടുതല്‍ വായിക്കാന്‍ ഇവിടെ നോക്കുക. സൌദിയിലുള്ളത് ഇസ്‍ലാമിക ഭരണമായി പരിഗണിക്കാം. അങ്ങനെ ഇസ്‍ലാമിക ഭരണമുള്ളിടത്ത് ഭരണകര്‍ത്താവിന് നല്‍കുന്നതാണുത്തമം. പക്ഷെ സകാതിന്റെ കാര്യത്തില്‍ ഭരണാധികാരി നീതിമാനല്ലെങ്കില്‍ സ്വയം സകാത് നല്‍കുന്നത് തന്നെയാണ് ശ്രേഷ്ടം. അവകാശികളല്ലാത്തവര്‍ക്ക് സകാത് നല്‍കുക അല്ലെങ്കില്‍ സകാത് വിതരണം ചെയ്യാതിരിക്കുക സകാത് മുതല്‍ അവകാശികള്‍ക്ക് നല്‍കാതെ മറ്റു പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യുന്ന ഭരണാധികാരി സകാതിന്റെ കാര്യത്തില്‍ നീതിമാനല്ല. ഇങ്ങനെ സകാതിന്റെ കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഭരണാധികാരിക്ക് നല്‍കിയാലും സകാത് വീടും. അത് കൊണ്ട് സൌദി ഗവണ്‍മെന്റിന് നല്‍കിയാലും സകാത് വീടുന്നതാണ്. സകാത് മുതല്‍ ചെലവഴിക്കുന്നതില്‍ അവര്‍ വീഴ്ച വരുത്തുന്നുവെങ്കില്‍ മറ്റു ബുദ്ധിമുട്ടുകള്‍ നേരിടില്ലയെങ്കില്‍ (നിയമനടപടികള്‍ പോലെ) സ്വയം തന്നെ അവകാശികള്‍ക്ക് നല്‍കലാണ് ഉത്തമം. ഗവണ്‍മെന്റ് നിശ്ചയിക്കുന്ന സംഖ്യ വര്‍ഷാവസാനത്തിലെ ആകെ ചരക്കുകളുടേയും കച്ചവടത്തില്‍ നിന്ന് മാറ്റി വെക്കാത്ത പണത്തിന്റെയും രണ്ടര ശതമാനമാണെങ്കില്‍ ആ സംഖ്യ തന്നെ നല്‍കിയാല്‍ മതി. രണ്ടര ശതമാനത്തില്‍ കുറവാണെങ്കില്‍ ബാക്കി സ്വയം നല്‍കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter