ഗുദ ഭോഗം ഹറാമാണോ കറാഹത്ത് ആണോ.?

ചോദ്യകർത്താവ്

FAYIS

Aug 14, 2017

CODE :Fiq8786

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

പിന്‍ദ്വാരത്തിലൂടെ ലൈംഗികപൂര്‍ത്തി നടത്തുന്നത് ഹറാമാണ്. അതിനെ അതിശക്തമായി വിമര്‍ശിക്കുന്ന പല ഹദീസുകളുമുണ്ട്. ഭാര്യയെ പിന്‍ദ്വാരത്തിലൂടെ സമീപിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണെന്നും അവനിലേക്ക് അല്ലാഹു അനുഗ്രഹത്തിന്‍റെ നോട്ടം നോക്കുകയില്ല എന്നും ഇമാം അഹ്മദും ഇബ്നുമാജയും നിവേദനം ചെയ്ത ഹദീസുകളില്‍ കാണാം. അങ്ങനെ ചെയ്യുന്നവന്‍ മുഹമ്മദ് നബിയുടെ മതത്തെ നിരസിച്ചവനാണെന്ന് വരെ മറ്റു ചില ഹദീസുകളില്‍ കാണാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വളരെ വിശദമായി ലൈംഗികത ഇസ്ലാമിക വീക്ഷണത്തില്‍ എന്ന ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ഗുദഭോഗം വലിയ കുറ്റം തന്നെയാണ്. അത്തരം ഹീനമായി പ്രവര്‍ത്തനങ്ങളിലേര്‍പെട്ടവര്‍ പശ്ചാതപിച്ചു മടങ്ങുക തന്നെ വേണം. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter