ഹൈള്കാരിയായ സ്ത്രീ കൾക്ക് ഖുർആൻ കാണാതെ ഓതാൻ കഴിയുന്നത് ഓതാമോ.അത്പോലെ എന്തൊക്കെചൊല്ലാം എന്തൊക്കെ ചൊല്ലിക്കൂടാ.വിശദീകരിക്കാമോ?

ചോദ്യകർത്താവ്

യൂസുഫ്

Nov 4, 2018

CODE :Fiq8943

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഹൈളുകാരി വിശുദ്ധ ഖുർആൻ ഓതൽ (കൂടുതലാണെങ്കിലും കുറച്ചാണെങ്കിലും ഒരു ആയത്ത് മാത്രമാണെങ്കിൽപ്പോലും ഓതൽ) ഹറാമാണ് (ശറഹുൽ മുഹദ്ദബ്). എന്നാൽ ഖുർആൻ എന്ന കരുത്തില്ലാതെ (ദിക്റ്, ദുആ തുടങ്ങിയ കരുത്തിൽ) ഓതാം. കാരണം ഖുർആൻ ഓതുകയെന്ന കരുത്ത് കൊണ്ടും നിയ്യത്ത് കൊണ്ടും മാത്രമേ ഖുർആൻ ഓത്ത് എന്ന രീതിയിൽ പരിഗണിക്കപ്പെടുകയുള്ളു (ഇആനത്ത്).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter