പ്രസവത്തിന് 40 ദിവസത്തിന് ശേഷംവരുന്ന രക്തം ഹൈളാണോ നിഫാസാണോ എന്ന് എങ്ങിനെയാണ് ഉറപ്പിക്കുക

ചോദ്യകർത്താവ്

abdul hakeem

Dec 1, 2018

CODE :Fiq8976

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

നിഫാസ് അഥവാ പ്രസവ രക്തം ചുരുങ്ങിയത് ഒരു പ്രാവശ്യം ഒരു സെക്കന്റിൽ വരൽ കൊണ്ട് അവസാനിക്കാം, എന്നാൽ സാധാരണ ഗതിയിൽ അത് 40 ദിവസം വരേയും പരമാവധി 60 ദിവസവും നീണ്ടു നിൽക്കാം. അതിനാൽ 40 ന് ശേഷം രക്തം വരൽ തുടരുന്നുണ്ടെങ്കിൽ അത് നിഫാസ് തന്നെയാകും. അതു പോലെ 60 കഴിഞ്ഞിട്ടും രക്ത സ്രാവമുണ്ടെങ്കിൽ അത് ഒരിക്കലും നിഫാസ് ആകില്ല. പ്രത്യുത ഹൈളോ ഇസ്തിഹാളത്തോ ആകാം. കാരണം നിഫാസിന്റെ പരമാവധി കാലവാധിയായ 60 ദിവസം നിഫാസ് ഉണ്ടായതിന് ശേഷം പിന്നെ ഹൈള് തുടങ്ങാൻ 15 ദിവസം കഴിയണമെന്നില്ല. അതിന് മുമ്പും  ഹൈള് ഉണ്ടാകാം, മാത്രമല്ല ചിലപ്പോൾ നിഫാസ് കഴിഞ്ഞ് ഒരു സെക്കന്റ് ശേഷം തന്നെ ഹൈള് തുടങ്ങാവുന്നതുമാണ്. എന്നാൽ 60 ദിവസം ആകുന്നതിന് മുമ്പാണ് നിഫാസ് നിന്നത് എങ്കിൽ പിന്നീട് 15 ദിവസത്തെ ഇടവേളക്ക് ശേഷമേ ഹൈള് ഉണ്ടാകുകയുള്ളൂ. (തുഹ്ഫ, ഹാശിയത്തുന്നിഹായ, ഇആനത്ത്)  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter