السلام عليكم, നജസ് മനപൂർവ്വമല്ലാതെ കുറഞ്ഞത് ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ പൊറുക്കപ്പെടും എന്നാണല്ലോ., എന്നാൽ കുറഞ്ഞത് അല്ലെങ്കിൽ അമിതമായി എന്ന് എങ്ങിനെയാണ് ശറഇിൽ കണക്കാക്കേണ്ടത്? (ഉദാ. നടന്ന് പോകുന്നതിനിടക്ക് പക്ഷിയുടെ കാഷ്ഠമോ മറ്റോ ശരീരത്തിലേക്കോ വസ്ത്രത്തിലേക്കോ തെറിച്ചതായി തോന്നുകയും, എന്നാൽ അത് കുറഞ്ഞതോതിൽ ആയതായി കാണുകയും ചെയ്താൽ.)
ചോദ്യകർത്താവ്
Muhammed Musthafa
Jan 5, 2019
CODE :Fiq9047
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
നജസ് കുറഞ്ഞതാണോ കൂടിയതാണോ എന്ന് തീരുമാനിക്കപ്പെടുന്നത് ‘ഉർഫ്’ അഥവാ സാധാരണ ഗതിയിൽ നാട്ട നടപ്പ് അനുസരിച്ച് ജനങ്ങൾ ഇത് കുറഞ്ഞതാണെന്നും കൂടുതലാണെന്നും പറയുന്ന അളവാണ്. ഇനി നജസ് കൂടിയോ എന്ന് സംശയം മാത്രമേ ഉള്ളൂ (ഉറപ്പില്ലാ)വെങ്കിൽ അത് കുറഞ്ഞതായിട്ടേ പരിഗണിക്കപ്പെടൂ (ഫത്ഹുൽ മുഈൻ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.