വളുവോട് കൂടി കിടന്നുറങ്ങൽ വലിയ പുണ്ണ്യമാണല്ലോ , അപ്പോള് ഭാര്യ യുടെ കൂടേ ഉറങ്ങുപോള് എങ്ങിനേ ആ സുന്നത് നേടാനുസാധിക്കും
ചോദ്യകർത്താവ്
abdulla
Feb 2, 2019
CODE :Fiq9107
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നബി (സ്വ) അരുൾ ചെയ്തു.:’ആരെങ്കിലും ഉറങ്ങാൻ വേണ്ടി ബെഡ്ഡിലേക്ക് പോകുകയാണെങ്കിൽ അവൻ വുളൂഅ് എടുക്കട്ടേ, എന്നിട്ട് അവൻ വലത് വശത്തേക്ക് ചെരിഞ്ഞ് കിടക്കട്ടേ (ബുഖാരി, മുസ്ലിം). ഇനി ഒരാൾക്ക് നേരത്തേ വുളൂഅ് ഉണ്ടെങ്കിൽ ആ വുളൂഅ് മതി. കാരണം ഉറങ്ങുന്ന സമയത്ത് ശുദ്ധി ഉണ്ടാകലും നല്ല സ്വപ്നം കാണലും സ്വപ്നത്തിലും ഉറക്കിലും പിശാചിന്റെ ശല്യം ഒഴിയലുമാണ് ഉറങ്ങാൻ കിടക്കുമ്പോൾ വുളൂഅ് സുന്നത്തുള്ളതിന്റെ ഉദ്ദേശ്യം (ശറഹുൽ മുഹദ്ദബ്). ചുരുക്കത്തിൽ ശുദ്ധിയായ അവസ്ഥയിൽ ഉറങ്ങലാണ് ഉദ്ദേശ്യമെന്ന് പറയുമ്പോൾ ഉറങ്ങുന്നതിന് മുമ്പ് ഭാര്യയെ തൊട്ടതിന്റെ പേരിലോ അല്ലാതെയോ വുളൂഅ് മുറിഞ്ഞാൽ (മറ്റെല്ലാ കാര്യങ്ങളും അവസാനിപ്പിച്ച് ശരിക്കും ഉറങ്ങാൻ തന്നെ തീരുമാനിച്ചാൽ) വിണ്ടും വുളൂഅ് ചെയ്യൽ സുന്നത്താണെന്ന് വ്യക്തമായി. അതു പോലെ ഭാര്യയുമായി ലൈംഗിക ബന്ധം നടന്ന് കുളിക്കാതെ ഉറങ്ങുകയായമെങ്കിലും വുളൂഅ് എടുക്കൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.