എന്റെ ജോലി സ്ഥലത്തെ യൂണിഫോം shirt ന്റെ കോളറിൽ ഉം കയ്യിന്റെ അൽപം ഭാഗവും കുങ്കുമ നിറത്തിൽ ആണ് ഉള്ളത്.ഇത് ധരിക്കൽ അനുവദനീയമാണോ?
ചോദ്യകർത്താവ്
Muhammed Shafi
May 18, 2019
CODE :Fiq9278
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വെള്ളയും ചുവപ്പും മഞ്ഞയും പച്ചയും കളറുള്ളതും വരയുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കല്‍ അനുവദീയമാണ്.... ഏറ്റവും ഉത്തമം വെള്ള വസ്ത്രം ധരിക്കലാണ്. എന്നാല്‍. കുങ്കുമ വസ്ത്രം ധരിക്കല്‍ പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. (ശറഹുല്‍ മുഹദ്ദബ്, മഅ്രിഫത്തുസ്സുുനനി വല്‍ ആസാര്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.