നര കറുപ്പിക്കാമോ?
ചോദ്യകർത്താവ്
Mishal
Sep 23, 2019
CODE :Fiq9443
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
യുദ്ധസാഹചര്യങ്ങളില്‍ ശത്രുസൈന്യത്തിന്‍റെ മനസ്സില്‍ ഭയം ജനിപ്പിക്കുന്നതിന് വേണ്ടിയല്ലാതെ മുടിക്ക് കറുപ്പ് നിറം പൂശല്‍ ഹറാമാണെന്നാണ് പ്രബലാഭിപ്രായം.
മുടിയിലേക്ക് വെള്ളം ചേരാത്ത തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ചായം കൊടുത്തതെങ്കില്‍ മേല്‍പറഞ്ഞ ഹറാമിനു പുറമെ വുളൂ, ഫര്‍ളായ കുളി തുടങ്ങിയവ ശരിയാവാതിരിക്കുന്ന സാഹചര്യം വരുന്നതിനാല്‍ പല അനര്‍ത്ഥങ്ങളും അതുവഴി വന്നുചേരുകയും ചെയ്യും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.