ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നാൽ ഒരു ദിക്ര്‍ ചൊല്ലി ദുആ ചെയ്യുകയും നിസ്കരിക്കുകയും ചെയ്താല്‍ അത് സ്വീകരിക്കപ്പെടുമെന്ന് കേട്ടു. ആ ദിക്‌റും നിസ്കാരവും വിവരിക്കാമോ?
ചോദ്യകർത്താവ്
Basheer k
Oct 29, 2019
CODE :Fiq9488
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ആരെങ്കിലും രാത്രിയുറക്കിത്തില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ الْحَمْدُ لِلَّهِ وَسُبْحَانَ اللهِ ، وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ ، وَلاَ حَوْلَ ، وَلاَ قُوَّةَ إِلاَّ بِاللَّهِ എന്ന ദിക്റ് ചൊല്ലി ശേഷം പൊറുക്കലിനെ ചോദിക്കുകകയോ ദുആ ചെയ്യുകയോ ചെയ്താല്‍ ഉത്തരം ലഭിക്കുന്നതാണ്, വുളൂ ചെയ്ത് നിസ്കരിച്ചാല്‍ ആ നിസ്കാരം സ്വീകരിക്കപ്പെടുന്നതാണ് എന്ന് ഉബാദതുബ്നുസ്സ്വാമിത്(റ) നബിയില്‍ നിന്ന് ഉദ്ധരിച്ച ഹദീസില്‍ കാണാം (സ്വഹീഹുല്‍ബുഖാരി(ഹദീസ് നമ്പര്‍ 1154)).
ഈ നിസ്കാരത്തിന് പ്രത്യേകമായ രൂപമൊന്നുമില്ല.സാധാരണ നിസ്കരിക്കുന്ന സുന്നത്ത് നിസ്കാരങ്ങളെ പോലെ രണ്ടോ അതില്‍ കൂടുതലോ എത്രയും രാത്രിയില്‍ സുന്നത്തായി നിസ്കരിക്കാം. രാത്രി നിസ്കരിക്കുന്ന തഹജ്ജുദ്, മുത്'ലഖ് സുന്നതുകള്‍ എല്ലാം ഇതിന്‍റെ പരിധിയില്‍ വരുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.