വിഷയം: താറാവിനെ അറുക്കുമ്പോള്‍
താറാവിനെ അറുക്കുമ്പോള്‍ കാലിലെ പാടയും അറുക്കണം എന്ന് പറയുന്നു. അറവ് ശരിയാവാന്‍ ഇത് ആവശ്യമാണോ?
ചോദ്യകർത്താവ്
Jafar manniyil
Jun 3, 2020
CODE :Fiq9852
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
കരയില്‍ ജീവിക്കുന്ന എത് ജീവിയുടെയും അറവ് ശരിയാവാന്‍ അതിന്‍റെ അന്നനാളവും ശ്വാസനാളവും മുറിയുകയാണ് വേണ്ടത്. എന്നാല്‍ വേഗം ജീവനവസാനിക്കുന്നതിന് വേണ്ടി ശ്വാസനാളത്തോടൊപ്പമുള്ള രണ്ടു ഞരമ്പുകളും മുറിക്കല്‍ സുന്നത്തുണ്ട്. ഇതോടെ അറവ് പൂര്‍ണമാകുന്നതാണ്.
എന്നാല്‍, താറാവിനെ അറുക്കുമ്പോള്‍ അവയുടെ ജീവന്‍ വേഗം അവസാനിക്കുന്നതിന് വേണ്ടി കാലിലെ ഞരമ്പുകള്‍ അറുത്തിടുന്ന പതിവുണ്ട്. ഇത് അറവ് ശരിയാവുന്നതിന്‍റെ നിബന്ധനയില്‍ പെട്ടതല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.