വിഷയം: ‍ വാഗ്ദാനം പാലിക്കാനാവാതെ വന്നാല്‍

ഒരാള്‍ നല്‍കണമെന്ന് നിലയില്‍ തന്നെ എന്തെങ്കിലും വാഗ്ദാനം ചെയ്യുകയും പ്രതീക്ഷിച്ചക്ക് വിരുദ്ധമായി അത് നിറവേറ്റാൻ പറ്റാതിരിക്കുകയും ചെയ്താൽ അയാൾ കുറ്റക്കാരനാവുമോ?

ചോദ്യകർത്താവ്

Hafiz Rahman

Jun 13, 2020

CODE :Fiq9872

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നല്‍കാമെന്നേല്‍ക്കുന്നതിലൂടെ അത് വാഗ്ദാനമാണ് ആവുക. വാഗ്ദാനം ചെയ്തത് പാലിക്കല്‍ വളരെ ഉത്തമമാണ്, അത് കൊണ്ട് മാത്രം അത് നല്‍കല്‍ നിര്‍ബന്ധമാണെന്നോ മരണപ്പെട്ടാല്‍ അത് ബാധ്യതയായി തുടരുമെന്നോ പറഞ്ഞുകൂടാ. നേര്‍ച്ചയാക്കുന്നതിലൂടെ മാത്രമേ വീട്ടല്‍ നിര്‍ബന്ധവും മരണപ്പെട്ടാലും ബാധ്യതയായി തുടരുന്നതും ആവുകയുള്ളൂ. ഇവ്വിഷയകമായി മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം
ദൈദനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍

ASK YOUR QUESTION

Voting Poll

Get Newsletter