വിഷയം: ‍ മൂക്ക് കുത്തല്‍

ഭംഗിക്ക് വേണ്ടി മൂക്ക്കുത്തല്‍ അനുവദനീയമാണോ?

ചോദ്യകർത്താവ്

FAVAS AHMAD

Jun 24, 2020

CODE :Fiq9888

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പുരുഷനാകട്ടെ സ്ത്രീയാകട്ടെ, മൂക്ക് കുത്തല്‍ ഹറാമാണ് (ഫത്ഹുല്‍മുഈന്‍).

സ്വര്‍ണം, വെള്ളി തുടങ്ങിയവ കൊണ്ടുള്ള ആഭരണങ്ങള്‍ ധരിക്കുന്നതിന് വേണ്ടി മൂക്ക് കുത്തല്‍ നിരുപാധികം ഹറാമാണ്. കാരണം മൂക്ക് കുത്തല്‍ അനുവദിക്കപ്പെടേണ്ട ഭംഗിയൊന്നും വിരളം ചിലരുടെയടുത്തല്ലാതെ അതില്‍ കാണുന്നില്ല. വ്യാപകമായ പൊതുരീതിയുള്ളതോടൊപ്പം ആ വിരളമാളുകളുടെ അഭിപ്രായം പരിഗണനീയവുമല്ല. എന്നാല്‍ കാതിന് കുത്തി ആഭരണം ധരിക്കുന്നത് ഇതിന് വിപരീതമായി എല്ലാ നാട്ടിലും അലങ്കാരമായി കണക്കാക്കപ്പെടുന്നുണ്ട്(തുഹ്ഫ 9/229)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter