വിഷയം: ആത്മഹത്യ ചെയ്തവന് വേണ്ടി പൊറുക്കലിനെ തേടല്‍
ആത്മഹത്യ ചെയ്തവന് വേണ്ടി പൊറുക്കലിനെ തേടാമോ?
ചോദ്യകർത്താവ്
ദില്‍ബര്‍ഖാന്‍
Jun 24, 2020
CODE :Fiq9889
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മുസ്ലിമായ മനുഷ്യന്‍ എങ്ങനെ മരണപ്പെട്ടാലും (ശഹീദ് ഒഴികെ) അവന് വേണ്ടി മയ്യിത്ത് നിസ്കാരം നിര്‍വഹിക്കല്‍ നിര്‍ബന്ധമാണല്ലോ. മയ്യിത്ത് നിസ്കാരത്തില്‍ മയ്യിത്തിന് വേണ്ടി പൊറുക്കലിനെ തേടല്‍ നിര്‍ബന്ധവുമാണ്. ആത്മഹത്യ ചെയ്ത് മരണപ്പെട്ട വിശ്വാസിക്കു വേണ്ടിയും മയ്യിത്ത് നിസ്കരിക്കലും അവന് വേണ്ടി പാപമോചനം തേടലും നിര്‍ബന്ധമാണ്. ഇത്തരം ദൌര്‍ഭാഗ്യകരമായ അവസ്ഥയില്‍ നിന്ന് നമ്മെയും ബന്ധപ്പെട്ടവരെയും അല്ലാഹു കാത്തുസംരക്ഷിക്കട്ടെ എന്ന് ദുആ ചെയ്യുന്നതോടൊപ്പം നിര്‍ഭാര്യനിമിഷത്തില്‍ അവനില്‍ നിന്ന് സംഭവിച്ചുപോയ ഈ മഹാപാപം അല്ലാഹു അവന് പൊറുത്തുകൊടുക്കട്ടെ എന്ന് ദുആ ചെയ്യുന്നത് തീര്‍ത്തും ഗുണകരം തന്നെയാണല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.