മൂത്രം ഒഴിച്ച് കഴിഞ്ഞ് കഴുകാതെ ടിഷ്യു പേപ്പർ കൊണ്ട് ക്ലീൻ പെയ്യുന്നു എന്നിട്ട് ചിലപ്പോൾ കുറച്ച് കഴിഞ്ഞ് ചെറിയ തുള്ളി വ രാറുണ്ട് അത് കൊണ്ട് ഒരു പേപ്പർ അണ്ടർവെയറിൽ വെക്കുന്നു .പിന്നീട് ഈ പേപ്പർ എടുത്ത് കളഞ്ഞാൽ വീണ്ടും കഴുകേണ്ടതുണ്ടോ! കല്ലുകൊണ്ട് വൃത്തിയാക്കുന്ന ഇനത്തിൽ ഇത് വരുമോ??

ചോദ്യകർത്താവ്

Muhammad

Jun 29, 2020

CODE :Fiq9902

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വെള്ളമല്ലാത്തതു കൊണ്ട് വൃത്തിയാക്കുമ്പോള്‍ ആ വസ്തു ശുദ്ധിയുള്ളതും ഉറച്ചതും നജസിനെ വലിച്ചെടുക്കുന്നതുമാകണമെന്നതും അതുകൊണ്ട് മൂന്ന് പ്രാവശ്യം തടവണമെന്നും ഓരോ തടവലും നജസുള്ള മുഴുവന്‍ സ്ഥലത്തുമെത്തണമെന്നും നജസിന്‍റെ അവശിഷ്ടം നീങ്ങി വൃത്തിയാകണമെന്നതും നിബന്ധനയാണ്. പുറമെ, നജസ് ഉണങ്ങിപ്പോയതോ പുറപ്പെടുന്ന സമയത്ത് പുരളുന്ന സ്ഥലങ്ങളല്ലാത്ത ഭാഗങ്ങളിലേക്ക് പരക്കുകയോ ചെയ്താല്‍ വെള്ളം കൊണ്ടുതന്നെ ശുദ്ധിയാക്കല്‍ നിര്‍ബന്ധവുമാണ്. (ഫത്ഹുല്‍മുഈന്‍, ഇആനത് 1/128)

ചോദ്യത്തിലുന്നയിക്കപ്പെട്ട രീതിയില്‍ മുകളില്‍ പറഞ്ഞ പല നിബന്ധനകളും നഷ്ടപ്പെടുന്നതിനാല്‍ പേപ്പര്‍ വെക്കുന്നത് കൊണ്ട് മാത്രം പിന്നീട് ഉറ്റിയ മൂത്രത്തില്‍ നിന്ന് ശുദ്ധിയാക്കല്‍ പൂര്‍ത്തിയാകുന്നതല്ല.

മലമൂത്രവിസര്‍ജനം നടത്തി വൃത്തിയാക്കിയ ശേഷം പിന്നെയും വിസര്‍ജ്യം ഉറ്റിവീഴാതിരിക്കുന്നതിന് വേണ്ടി ശുദ്ധീകരണം നടത്തുന്നതിന് മുമ്പ്തന്നെ ശബ്ദമനക്കിയും ആവശ്യമെങ്കില്‍ കൈകൊണ്ട് തടവിയും മറ്റുമൊക്കെ ഗുഹ്യാവയവത്തിലെ മാലിന്യം പൂര്‍ണമായി പുറത്തുപോയെന്ന് ഉറപ്പുവരുത്തല്‍ സുന്നത്താണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter