പ്രസവ ശുശ്രൂഷയ്ക്ക് അമുസ്ലിം സഹോദരിയെ നിർത്താമോ?

ചോദ്യകർത്താവ്

B

Jun 30, 2020

CODE :Fiq9903

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പ്രസവസമയത്തുള്ള കര്‍മങ്ങളിലും തുടര്‍ന്നുള്ള സ്ത്രീയുടെയും കുഞ്ഞിന്‍റെയും പരിചരണവേളകളിലും മതപരമായ ആചാരങ്ങളും കര്‍മങ്ങളും ശ്രദ്ധിക്കാനുത്തമം അവയറിയുന്ന മുസ്ലിമതായ സ്ത്രീയാവലാണെന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മുസ്ലിമതായ സ്ത്രീകളെ കിട്ടുമെങ്കില്‍ അവരെ ഏല്‍പ്പിക്കുകയും ലഭ്യമല്ലാത്ത പക്ഷം ഇതരമതസ്ഥരായ സ്ത്രീകളെ സമീപിക്കുകയുമാണ് ചെയ്യേണ്ടത്.

മുസ്ലിമതായ സ്ത്രീ, മുസ്ലിമായ ആണ്‍കുട്ടി, ഇതരമതസ്ഥനായ ആണ്‍കുട്ടി, ഇതരമതസ്ഥയായ സ്ത്രീ, സ്വന്തം മഹ്റമായ മുസ്ലിം പുരുഷന്‍, മഹ്റമായ ഇതരമതസ്ഥന്‍, അന്യനായ മുസ്ലിം പുരുഷന്‍, അന്യനായ ഇതരമതസ്ഥന്‍ എന്ന ക്രമത്തില്‍ ലഭ്യതക്കനുസരിച്ച് മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കണം സ്ത്രീകളുടെ പ്രസവ-പ്രസവാനന്തരശുശ്രൂഷ നടത്താനുള്ളവരെ കണ്ടെത്തേണ്ടത് (മുഗ്നി 3/180)

മേല്‍പ്രസ്ഥാവിച്ച ക്രമീകരണത്തിലൂടെ മതതീവ്രതയോ വര്‍ഗീയതയോ അല്ല ഇസ്ലാം ലക്ഷീകരിക്കുന്നതെന്ന് ആര്‍ക്കും മനസിലാക്കാവുന്നതാണ്. പ്രസവശുശ്രൂഷ തേടുന്ന സ്ത്രീക്ക് കാണലും സ്പര്‍ശിക്കലും അനുവദനീയമായ (മഹ്റമായ) പുരുഷനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് ഇതരമതസ്ഥരായ സ്ത്രീക്കാണ് എന്നതും, ഇതരമതസ്ഥയായ സ്ത്രീയും മുസ്ലിമായ പുരുഷനും ഉണ്ടെങ്കില്‍ ഇതരമതസ്ഥയായ സ്ത്രീയെയാണ് മുന്തിക്കേണ്ടത് എന്നതും ഈ ക്രമീകരണത്തിലൂടെ സ്ത്രീയുടെ സ്വകാര്യത സംരക്ഷിക്കുന്നതിലുള്ള ഇസ്ലാമിന്‍റെ മഹിതമായ ലക്ഷ്യത്തെ നമുക്ക് വരച്ചുകാണിക്കുന്നുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter