വിഷയം: ‍ അറുക്കാന്‍ നേര്‍ച്ചയാക്കിയ ആടിന്‍റെ വയസ്

ആടിനെ അറുക്കാൻ നേർച്ച ആക്കി. ആടിന് ഒരു വയസ്സ് ആവണമെന്നുണ്ടോ?

ചോദ്യകർത്താവ്

Riyas

Jun 30, 2020

CODE :Fiq9904

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അറുക്കാന്‍ നേര്‍ച്ചയാക്കപ്പെട്ട ആടിന് ഇത്ര വയസ് ആകണമെന്ന നിബന്ധനയില്ല. ഒരു വയസായതോ അതില്‍ കൂടുതലുള്ളതോ കുറഞ്ഞതോ ആകാം. ഉള്ഹിയത് അറുക്കാനുള്ള നെയ്യാടിന് ഒരു വയസും കോലാടിന് രണ്ടു വയസും പൂര്‍ത്തിയാകേണ്ടതുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter