വിഷയം: പന്നിയുടെ DNA പശുവിൽ?
കൂടുതൽ പാൽ ഉള്ള പന്നിയുടെ DNA പശുവിൽ ഉപയോഗിക്കുന്നുണ്ടെന്ന് കേട്ടിരുന്നു. ഇതിന്‍റെ ഭാഗമായി ഞാൻ ഈ വിഷയം സെർച്ച് ചെയ്തപ്പോൾ അതിലും അങ്ങനെ കാണാൻ കഴിഞ്ഞു. (Does A1 cow contain pig dna എന്ന് സെർച്ച് ചെയ്താൽ കാണാം). അങ്ങനെയാണെങ്കിൽ ഇത്തരം പശുക്കളുടെയും അവയുടെ തലമുറകളുടെയും മാംസം,പാൽ തുടങ്ങിയവ നജസാണോ? കഴിക്കാൻ പറ്റുമോ?
ചോദ്യകർത്താവ്
MUHAMMAD IQBAL M
Jul 31, 2020
CODE :Fiq9943
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നായയുടെയോ പന്നിയുടെയോ മാസം കഴിച്ച ഒരു വ്യക്തി വായ മാത്രമേ മണ്ണുകൊണ്ട് കഴുകേണ്ടതുള്ളൂവെന്നും മലമായും മൂത്രമായും പുറത്തേക്കുവന്ന ശേഷം ആ ഭാഗങ്ങള്‍ മണ്ണിട്ടുകഴുകേണ്ടതില്ലെന്നും പണ്ഡിതന്മാര്‍ (ശര്‍വാനി 1-311) വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ആട്ടിന്‍കുഞ്ഞ് നായയുടെയോ പന്നിയുടെയോ മുലകുടിക്കുകയും ആ പാലില്‍ നിന്ന് ആട്ടിന്‍കുട്ടിയുടെ മാസം വളരുകയും ചെയ്താല്‍ ആട്ടിന്‍കുട്ടിയുടെ മാസം ശുദ്ധിയുള്ളത് തന്നെയാണെന്നാണ് പ്രബലമായ അഭിപ്രായം (മജ്മൂഅ് 2-547, 9-3).
നായയുടെയും പന്നിയുടെയും പാല് കുടിച്ചു വളര്‍ന്ന ആട്ടിന്‍കുട്ടിക്ക് കുഴപ്പമില്ലെങ്കില്‍, കൂടുതല്‍ പാല്‍ ചുരത്താനായി പശുവില്‍ പന്നിയുടെ ഡി.എന്‍.എ ഉപയോഗിക്കപ്പെടുന്നുവെന്നതു കൊണ്ട് ആ പശുവിന്‍റെ പാലോ മാംസമോ ഉപയോഗിക്കുന്നതിന് ഏതായാലും വിരോധമില്ലെന്ന് നിന്ന് വ്യക്തമായല്ലോ.
എന്നാല്‍, മൃഗത്തിന്‍റെ മാംസത്തിലോ മറ്റോ (ദുര്‍ഗന്ധം കൊണ്ടോ മറ്റോ) പകര്‍ച്ച വരുന്ന തരത്തില്‍ നജസ് ഭക്ഷിച്ചു വളര്‍ന്ന ജീവികളെ ഭക്ഷിക്കുന്നത് കറാഹത്താണെന്ന് (മഹല്ലി 4-261) മഹാന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.