വിഷയം: ‍ സുന്നത് നോവിന്റെ നിയ്യത്ത്

ഒരാൾ സുന്നത് നോബ് എടുക്കാൻ കരുതി പക്ഷേ നിയ്യത്ത് വെക്കാൻ മറന്നു. ഒന്നും അവൻ കഴിച്ചിട്ടില്ല. നേരം ഉച്ചയായി. എന്നാൽ അവന്ന് ആ സമയത്ത് നിയ്യത്ത് വെച്ച ന്നോല്ക്കാൻ പറ്റുമോ?

ചോദ്യകർത്താവ്

Shabeeb

Aug 8, 2022

CODE :Oth11289

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

നിർബന്ധ നോമ്പിന് രാത്രി തന്നെ നിയ്യത്ത് വെക്കൽ നിർബന്ധമാണ്. രാത്രി നിയ്യത്ത് വെക്കാൻ മറന്നാൽ, പ്രബല വീക്ഷണ പ്രകാരം നിർബന്ധ നോമ്പ് സ്വഹീഹാകുന്നതല്ല.  റമദാൻ മാസത്തിലാണ് നിയത്ത് വെക്കാൻ മറന്നതെങ്കിൽ പകൽ സമയത്ത് നോമ്പുള്ളവനെപ്പോലെ(ഇംസാക്) ഇരിക്കൽ നിർബന്ധവുമാണ് . എന്നാൽ, സുന്നത്തായ നോമ്പിന് രാത്രി നിയ്യത്ത് വെക്കാൻ മറന്നാൽ ഉച്ചയ്ക്ക് (ളുഹ്റിന്) മുമ്പായും  നിയത്ത് വെക്കാവുന്നതാണ്.  ഉച്ചയ്ക്ക് മുമ്പായും നിയ്യത് വെക്കാൻ മറന്നാൽ നോമ്പ്  നോൽക്കാൻ പറ്റുന്നതല്ല. (ഫത്ഹുൽ മുഈൻ). നോമ്പ് ഉപേക്ഷിച്ച് മറ്റൊരു ദിവസം നോമ്പ് നോൽക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter