വിഷയം: അറഫ നോമ്പ്
കഴിഞ്ഞു പോയ വർഷത്തിലെയും വരാനിരിക്കുന്ന വർഷത്തിലെയും പാപങ്ങൾ പൊറുക്കുന്ന നോമ്പ് ഏത്?
ചോദ്യകർത്താവ്
Thabsheera
Oct 9, 2022
CODE :Abo11511
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
തിരുനബി തങ്ങൾ അറഫയുടെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു . അവിടുന്ന് അരുളി : കഴിഞ്ഞ വർഷത്തിലെയും വരാനിരിക്കുന്ന വർഷത്തിലെയും പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമായിത്തീരുന്ന നോമ്പാണത്. ആശൂറാഇനെപ്പറ്റി ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് അരുളി: കഴിഞ്ഞ വർഷത്തിലെ പാപം പൊറുക്കപ്പെടാൻ കാരണമായിത്തീരുന്ന നോമാണത്.(മുസ്ലിം).
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ