വിഷയം: റമദാൻ മാസത്തിൽ നോമ്പ് മുറിയുന്നത്
അത്താഴം കഴിക്കുന്നതിനു ഇടയിൽ വാങ്ക് വിളിച്ചാൽ അതും വാങ്ക് ഇടയ്ക്കു വെച്ചാണ് കേട്ടതെങ്കിൽ നോമ്പ് മുറിയുമോ ?
ചോദ്യകർത്താവ്
അബൂബക്കർ
Mar 29, 2024
CODE :Fas13444
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
ഫജ്റ് സ്വാദിഖ് ഉദിക്കലോടെയാണ് സുബ്ഹിയുടെയും നോമ്പിന്‍റെയും സമയം തുടങ്ങുന്നത്. തൽസമയത്താണ് പൊതുവെ ബാങ്ക് കൊടുക്കാറ്. അങ്ങനെ കൃത്യ സമയത്ത് തന്നെ ബാങ്ക് കൊടുക്കുകയും താൻ കഴിച്ച അത്താഴം ബാങ്കിനിടയിൽ ആയി പോയിയെന്ന് ഉറപ്പാവുകയും ചെയ്താൽ (ബാങ്കിന്‍റെ തുടക്കം കേട്ടില്ലെങ്കിലും ശരി) നോമ്പ് ബാതിലായി പോകുന്നതാണ്. പിന്നീട് പകലിൽ നോമ്പ്കാരനെപ്പോലെ തുടർന്ന് (ഇംസാക് ആചരിച്ച്) റമളാനിനു ശേഷം പ്രസ്തുത നോമ്പ് ഖളാ വീട്ടുകയും വേണം. എന്നാൽ, ചില പള്ളികളിൽ റമളാനിൽ സുബ്ഹി ബാങ്ക് ഒരൽപ്പം നേരത്തെ (സമയത്തിന് മുമ്പ് മൂന്നോ നാലോ മിനിറ്റ് ) കൊടുക്കാറുണ്ട്. നിങ്ങൾ കേട്ട ബാങ്ക് നേരത്തെ കൊടുത്ത ബാങ്കെങ്കിൽ സുബ്ഹിയുടെ യഥാർത്ഥ സമയത്തിന് മുമ്പ് ബാങ്ക് അവസാനിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ബാങ്കിനിടയിൽ നിങ്ങൾ അത്താഴം കഴിച്ചത് കൊണ്ടൊന്നും നോമ്പ് മുറിയില്ല. അന്നേ ദിവസം നിങ്ങൾക്ക് നോമ്പ് മുഴുമിക്കാവുന്നതാണ്.
അത്താഴം, ബാങ്കിന് ഒരു പത്ത് ഇരുപത് മിനിറ്റ് മുന്നേ കഴിച്ച് തീർക്കലാണ് ഉത്തമം. (ഫത്ഹുൽ മുഈൻ നോക്കുക)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ