വിഷയം: ലൈലതുൽ ഖദ്റ്
ഭൂമിയിൽ എല്ലാ സ്ഥലത്തും ലൈലതുൽ ഖദ്റ് ഒരറ്റൊരു രാത്രിയാണോ ? അങ്ങനെയാണെങ്കിൽ ഒറ്റയായ രാവുകളിൽ ലൈലതുൽ ഖദ്റ് പ്രതീക്ഷിക്കുന്നതിന് എന്താണ് പ്രസക്തി ?
ചോദ്യകർത്താവ്
Liyana
Apr 5, 2024
CODE :Aqe13519
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെഒ
റമളാനിലെ അവസാന പത്തിലെ ഒറ്റയായ രാത്രക്കാണ് ലൈലതുൽ ഖദ്റിനുള്ള കൂടുതൽ സാധ്യത. ലൈലതുൽ ഖദ്റ് ഒറ്റ രാത്രിയാണെങ്കിലും ഓരോ നാട്ടിൽ അവിടത്തെ നിലാവ് അനിസരിച്ച് ലൈലതുൽ ഖദ്റിന്‍റെ ദിവസം വ്യത്യസ്തപ്പെടാം. 27 നാണ് ലൈലതുൽ ഖദ്റെങ്കിൽ ഓരോ നാട്ടിലെ 27 അനുസരിച്ചാണ് പ്രസ്തുത പുണ്യ രാവ് ഉണ്ടാവുക. (ശർവാനി, ഫതാവാ നോക്കുക). ലൈലതുൽ ഖദ്റിനെപ്പറ്റി കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ