വിഷയം: ‍ സ്ത്രീകള്‍ക്ക് ദീന്‍ കുറവാണ് എന്നത് കൊണ്ടുള്ള ഉദ്ദേശ്യം

അബൂസയീദ്(റ) നിവേദനം: നബി(സ്വ) അരുളി: സത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടായാല്‍ അവര്‍ നോമ്പ് അനുഷ്ഠിക്കുകയോ നമസ്കരിക്കുകയോ ചെയ്യാറില്ല. അതാണ് അവരുടെ മതത്തിന്റെ കുറവ്. (ബുഖാരി. 3. 31. 172) ഈ ഹദീസിൽ മതത്തിന്റെ കുറവ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്താണ്?

ചോദ്യകർത്താവ്

Saleem

May 23, 2017

CODE :Fiq8549

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരു പെരുന്നാൾ ദിവസം നബി(സ) നിസ്കാരം കഴിഞ്ഞു മടങ്ങവേ സ്ത്രീകളെ അഭിസംബോധന ചെയ്ത ഹദീസിന്റെ ഒരു ഭാഗമാണ് ഈ ചോദ്യത്തിൽ വന്നത്. സ്ത്രീകൾക്ക് മൊത്തത്തിൽ മതബോധം കുറവാണ് എന്നല്ല ഇതിനർത്ഥം. ദീൻ എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടത് ആരാധന എന്നതാണെന്ന് ഹദീസ് വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്. അഥവാ ആർത്തവ സമയങ്ങളിൽ നിസ്കാരമോ നോമ്പോ അവരോട്  കല്പിക്കപ്പെടുന്നില്ല, അത് കൊണ്ട് തന്നെ പുരുഷന്മാർക്കുള്ളത് പോലെ ഇബാദത്തിനുള്ള അവസരം അവർക്ക് ലഭിക്കാറില്ല. ഇത് ഒരു ന്യൂനതയല്ല, മറിച്ച് ജീവശാസ്ത്രപരമായി സ്ത്രീകൾക്കുള്ള ചില പ്രത്യേകതകൾ പരിഗണിച്ച് അല്ലാഹു അവർക്ക് നൽകിയ ഇളവുകളാണ്.   

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter