പ്രസവം കാരണം കഴിഞ്ഞ കൊല്ലത്തെ നോമ്പ് ഒഴിവാക്കിയ ഭാര്യ ഈ കൊല്ലത്തെ നോമ്പിന്റെ മുന്നേ 20 നോമ്പ് ഖളാഅ് വീട്ടി അതിനു മുദ്ദ് നല്‍കേണ്ടതുണ്ടോ? ബാക്കിയുള്ള നോമ്പുകള്‍ക്കു പകരം രണ്ടു മുദ്ദ് വീതം കൊടുക്കണോ?
ചോദ്യകർത്താവ്
askar ali
May 28, 2017
CODE :Fiq8556
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖളാഅ് വീട്ടാനുള്ള നോമ്പുകള്‍ സൌകര്യപ്പെട്ടിട്ടും അടുത്ത റമദാനിന് മുമ്പായി നോറ്റുവീട്ടിയില്ലെങ്കില്‍ അത് ഖളാഅ് വീട്ടുന്നതോടൊപ്പം പിന്തിപ്പിച്ചതിന് ഓരോ നോമ്പിനും ഓരോ വര്‍ഷത്തേക്ക് ഒന്ന് വീതം മുദ്ദ് നല്‍കേണ്ടതാണ്.
കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട മുപ്പത് നോമ്പില്‍ 20 നോറ്റ് വീട്ടിയെന്നാണ് താങ്കള്‍ പറഞ്ഞത്. ആ നോമ്പുകള്‍ക്കിനി മുദ്ദ് നല്‍കേണ്ടതില്ല. ബാക്കിയുള്ള പത്ത് നോമ്പുകള്‍ ഖളാ വീട്ടണം. പുറമെ പരിഗണിക്കപ്പെടുന്ന കാരണമില്ലാതെയാണ് നോമ്പ് ഖളാഅ് വീട്ടാതിരുന്നതെങ്കില്‍ ഓരോ മുദ്ദ് വീതം നല്‍കുകയും വേണം. രണ്ട് മുദ്ദ് നല്‍കേണ്ടതില്ല. ഇങ്ങനെ വര്‍ഷം ആവര്‍ത്തിക്കുന്നതിനനുസരിച്ച് മുദ്ദുകള്‍ വര്‍ദ്ധിക്കും.
കൂടുതലറിയാലറിയാന്‍ ഇവിടെ നോക്കുക.
മുദ്ദിനെ കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ നോക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.