തമിഴ്നാട്ടിൽ 28 നോമ്പ് പിടിച്ച് ആൾ നട്ടിലെത്തിയപ്പോൾ ഇവിടെ നോമ്പ് 29 ആയിരുന്നു പിറ്റേ ദിവസം ഇവിടെ പെരുന്നാൾ ആയാൽ എന്തു ചെയ്യണം
ചോദ്യകർത്താവ്
nizar k k
May 30, 2017
CODE :Fiq8559
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മറ്റു നാട്ടില്‍നിന്ന് നോമ്പെടുത്ത് സ്വന്തം നാട്ടിലേക്ക് പോരുകയും തനിക്ക് 28 നോമ്പ് പൂര്‍ത്തിയായപ്പോഴേക്ക് ഇവിടെ പെരുന്നാള്‍ ആവുകയും ചെയ്താല്‍, 29 ന്‍റെ ദിവസം പെരുന്നാള്‍ കഴിക്കുകയും ഒരു നോമ്പ് ഖളാ വീട്ടുകയും ചെയ്യേണ്ടതാണ്. 29 നോമ്പ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അതു തന്നെ മതി, നാട്ടിലും മറുനാട്ടിലും മുപ്പത് ആണെങ്കില്‍ പോലും. ചുരുക്കത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത് നാം നിലകൊള്ളുന്ന നാടിനെ അടിസ്ഥാനമാക്കിയാണ് എന്നര്‍ത്ഥം.
ഇവ്വിഷയകമായി കൂടുതലറിയാന്‍ ഇവിടെ നോക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.