കുട്ടിയെ ചുമ്പിച്ചാല്‍ നോമ്പ് മുറിയുമോ ?..
ചോദ്യകർത്താവ്
സൈഫുള്ള
Jun 3, 2017
CODE :Fiq8571
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിക്കട്ടെ.
ചുമ്പിക്കുന്നത് നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ പെട്ടതല്ല. സ്പര്‍ശനം കാരണം വുദു മുറിയുന്ന സ്ത്രീകളെ (കണ്ടാല്‍ ആഗ്രഹം തോന്നുന്ന കുട്ടികളും അവരില്‍ പെടും) ചുമ്പിച്ചത് കാരണം സ്ഖലനം സംഭവിച്ചാല്‍ മാത്രമേ നോമ്പ് മുറിയൂ. അല്ലാത്തവരെ ചുമ്പിച്ചത് കാരണം സ്ഖലനം സംഭവിച്ചാലും സ്ഖലിപ്പിക്കുക എന്ന ലക്ഷ്യമില്ലെങ്കില്‍ നോമ്പ് നഷ്ടമാവില്ല. സ്ഖലനം സംഭവിക്കുക എന്ന ലക്ഷ്യത്തോടെ ആരെ ചുമ്പിച്ചാലും നോമ്പ് മുറിയും . വികാരത്തോടെയുള്ള ഇത്തരം ചുംബനം ശക്തമായ കറാഹതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.