വിക്ക്സ് മൂക്കിൽ തേച്ചാലോ വലിച്ചാലോ നോമ്പ് മുറിയുമോ ?

ചോദ്യകർത്താവ്

NIZAR.K.K

Jun 8, 2017

CODE :Fiq8585

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

തടിയുള്ള എന്തെങ്കിലും സാധനം അകത്തേക്ക് പ്രവേശിക്കുന്നതിലൂടെയാണ് നോമ്പ് മുറിയുന്നത്. വിക്സ് തേക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. വിക്സിന്‍റെ അംശങ്ങള്‍ അകത്ത് പ്രവേശിക്കുന്നുണ്ടെങ്കില്‍ മാത്രമേ നോമ്പ് മുറിയൂ. മൂക്കില്‍ വിക്സ് പുരട്ടിയത് കാരണം വായയില്‍ വിക്സിന്‍റെ രുചി വന്നാലും നോമ്പ് മുറിയുകയില്ല. ഭക്ഷണം പോലോത്തത് രുചിക്കുന്നത് കാരണം രുചി തൊണ്ടയിലെത്തിയാല്‍ നോമ്പ് മുറിയില്ലെന്ന് ഫത്ഹുല്‍ മുഈനില്‍ വിശദീകരിച്ചിട്ടുണ്ട്. കാരണം രുചിയെന്നത് തടിയുള്ള വസ്തുവല്ല. അത് വാസന പോലെയുള്ള ഒരു ഇഫക്ട് മാത്രമാണ്. വിക്സ് വലിക്കുന്നത് കൊണ്ട് വിക്സിന്‍റെ വാസന മാത്രമാണ് അകത്ത് പ്രവേശിക്കുന്നത് എന്നതിനാല്‍ നോമ്പ് മുറിയുകയില്ല. നോമ്പ് കാരന്‍ വാസനിക്കുന്നത് ഒഴിവാക്കുന്നതാണ് സുന്നത്. വിക്സ് പോലെ വാസന തലച്ചോറിലേക്ക് എത്തുന്ന സാധനങ്ങള്‍ വാസനിക്കല്‍ കറാഹതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter