മുഹര്‍റം ഒന്ന് മുതല്‍ നോമ്പനുഷ്ടിക്കല്‍ സുന്നത്തുണ്ടോ

ചോദ്യകർത്താവ്

MOIDEENKUTTY PANTHAPPULAKAL

Sep 24, 2017

CODE :Fiq8859

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

أفضل الصيام بعد رمضان شهر الله المحرم റമളാനിനു ശേഷം നോമ്പനുഷ്ടിക്കാന്‍ ഏറ്റവും ശ്രേഷ്ടമായ മാസം മുഹര്‍റമാണെന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു. നോമ്പനുഷ്ടിക്കാന്‍ മറ്റു മാസങ്ങളേക്കാല്‍ നല്ലത് മുഹര്‍റമാണെന്ന് മനസ്സിലാക്കാം. മുഹര്‍റം മാസത്തില്‍ നിന്ന് പത്താം ദിവസവും പിന്നെ ഒമ്പതാം ദിവസവും ശേഷം ആദ്യത്തെ പത്തുമാണ് കൂടുതല്‍ ശ്രേഷ്ടമെന്നും റമദാനിലെ അവസാനത്തെ പത്ത് മുഹര്‍റം ദുല്‍ ഹജ്ജ് എന്നീ മാസത്തിലെ ആദ്യത്തെ പത്തുകളെ പണ്ഡിതര്‍ ബഹുമാനിച്ചിരുന്നുവെന്നും പണ്ഡിതന്മാര്‍ പറയുന്നത് കാണാം. യുദ്ധം ഹറാമായ നാല് മാസവും മുഴുവനായി നോമ്പനുഷ്ടിക്കല്‍ സുന്നതാണ്. صُمْ مِنْ الْحُرُمِ وَاتْرُكْ صُمْ مِنْ الْحُرُمِ وَاتْرُكْ صُمْ مِنْ الْحُرُمِ وَاتْرُكْ സുന്നത് നോമ്പിനെ കുറിച്ച് ചോദിച്ച സ്വഹാബിയോട് യുദ്ധം ഹറാമായ മാസങ്ങളില്‍ നോമ്പനുഷ്ടിക്കുകയെന്ന് അതല്ലാത്ത മാസങ്ങളില്‍ നോമ്പ് ഒഴിവാക്കുകയെന്നും നബി (സ്വ) പറഞ്ഞതായി ഹദീസില്‍ കാണാം. മറ്റു മാസങ്ങളില്‍ നോമ്പ് ഒഴിവാക്കാന്‍ നബി കല്‍പിച്ചത് ആ സ്വഹാബിയുടെ ശരീര പ്രകൃതി പരിഗണിച്ചാണെന്ന് പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. യുദ്ധം ഹറാമായ നാലു മാസങ്ങളില്‍ നിന്ന് മുഹര്‍റമാണ് കൂടുതല്‍ ശ്രേഷ്ടമായത്. ശേഷം റജബ് ദുല്‍ ഹിജ്ജ ദുല്‍ ഖഅ്ദ യഥാക്രമം ഈ മാസങ്ങളുമാണ് ശ്രേഷ്ടമായത്. 

മുഹര്‍റം  പൂര്‍ണമായും നോമ്പനുഷ്ടിക്കല്‍ സുന്നതാണെന്ന് ഇത് വരെ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കാം. وصوم تسع ذي الحجة أفضل من صوم عشر المحرم اللذين يندب صومهما  മുഹര്‍റം ആദ്യത്തെ പത്ത് നോമ്പനുഷ്ടിക്കല്‍ പ്രത്യേകം സുന്നതാണെന്ന് ഫത്ഹുല്‍ മുഈനിന്‍റെ ഈ ഇബാറതില്‍ നിന്നും മനസ്സിലാക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter