ഫർളോ സുന്നത്തായ നോബ്ബ് ഉളള സമയത്ത് സ്ത്രീകൾ ഈ ഓയിൽ, ക്രീം പോലെ ഉള്ള സാധനങ്ങൾ തലമുടിയിലോ ശരീരത്തിലോ പുരട്ടിയാൽ നോബ്ബ് മുറിയുമോ?
ചോദ്യകർത്താവ്
Muhammad Hy
Dec 14, 2018
CODE :Fiq9000
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പകല്‍ സമയത്ത് നോമ്പുകാരികളായ സ്ത്രീകൾ ഓയിൽ, ക്രീം പോലെയുള്ള സാധനങ്ങൾ തലമുടിയിലോ ശരീരത്തിലോ പുരട്ടിയാൽ നോമ്പ് മുറിയില്ല (തുഹ്ഫ). എന്നാല്‍ നോമ്പുകരായിരിക്കെ അങ്ങനെ ചെയ്യല്‍ കറാഹത്താണ് (ശര്‍വാനി).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.