കഴിഞ്ഞ കുറച്ചു വർഷത്തെ വീട്ടി തീർക്കാൻ പറ്റാതിരുന്ന നോമ്പ് ഉണ്ട്, നീട്ടി കൊണ്ട് പോകൽ തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല...Q1) അതിനുള്ള പരിഹാരമായിട്ട് ഇപ്പോൾ എന്ത് ചെയ്യും? Q2) ഫിദ്യ കൊടുക്കണോ..എങ്ങനെയാണ് ദിവസങ്ങൾ കൂട്ടി, ആർക്ക് എങ്ങനെ, എത്ര കൊടുക്കാം എന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
Muhammad Hy
Jan 9, 2019
CODE :Fiq9051
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
കുറേ വർഷങ്ങളായി നോമ്പ് ഖളാഅ് വീട്ടിയിട്ടില്ലെങ്കിൽ ഖളാആയ നോമ്പ് ഏത് വർഷത്തേതാണ്, എത്രയാണ് എന്നൊക്കെ (ഉറപ്പാകുന്നത് വരേ) പരിശോധിച്ച് അവ ഖളാഅ് വീട്ടണം അതോടൊപ്പം നോമ്പ് ഖളാഅ് ആയ വർഷത്തിന് ശേഷം ഖളാഅ് വീട്ടുന്നത് വരേ കടന്നു പോയ ഓരോ വർഷത്തിലും നോമ്പ് നോൽക്കാതെ പിന്തിച്ചതിന് ആ ഓരോ വർഷത്തിന് വേണ്ടിയും ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം ഫഖീറിനോ മിസ്കീനിനോ കൊടുത്തു വീട്ടണം (തുഹ്ഫ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    