തിങ്കൾ വ്യാഴം ദിവസങ്ങളിൽ നോമ്പ് നോൽക്കുന്നതിന്റെ പുണ്യം എന്തൊക്കെയാണ്?

ചോദ്യകർത്താവ്

Mishal

Jan 10, 2019

CODE :Fiq9052

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

നബി (സ്വ) അരുൾ ചെയ്തു: ‘തിങ്കളാഴ്‌ചയും വ്യാഴാഴ്‌ചയുമാണ് നിങ്ങളുടെ കർമ്മങ്ങൾ അല്ലാഹുവിങ്കലേക്ക് ഉയർത്തപ്പെടുക. ഞാൻ നോമ്പുകാരനായിരിക്കെ എന്റെ കർമ്മങ്ങൾ അവങ്കലേക്ക് ഉയർത്തപ്പെടാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്’ (തിർമ്മിദി). ആഇശാ ബീവി പറയുന്നു: ‘നബി (സ്വ) എല്ലാ തിങ്കളാഴ്‌ചയിലേയു വ്യാഴാഴ്‌ചയിലേയും നോമ്പ് നോൽക്കാൻ പ്രത്യേകമായി ശ്രദ്ധിക്കാറുണ്ടായിരുന്നു’. നാം ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങൾ വ്യാഴാഴ്‌ച യും വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളി. ചെയ്ത കാര്യങ്ങൾ തിങ്കളാഴ്‌ചയും അല്ലാഹുവിലേക്ക് ഉയർത്തപ്പെടും (ഇആനത്ത്).

ചുരുക്കത്തിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലെ നോമ്പ് ആ ദിവസങ്ങളിൽ നമ്മുടെ കർമ്മങ്ങൾ അനുഗ്രഹീതവും സ്വീകരിക്കപ്പെട്ടതും കുറവുകൾ നികത്തപ്പെട്ടതും അല്ലാഹു നമ്മെ ഇഷ്ടപ്പെടുന്ന അവസരത്തിലും ഉയർത്തപ്പെടാൻ കാരണമാകും എന്നതാണ് അവയുടെ ഏറ്റവും വലിയ പ്രത്യേകത. അതോടൊപ്പം വിശുദ്ധ ഖുർആനിലും തിരു ഹദീസിലുമൊക്കെ വാഗ്ദാനം ചെയ്യപ്പെട്ടേ ഒട്ടേറെ പ്രതിഫലങ്ങൾ വേറെയും ലഭിക്കും. ഉദാ:- അല്ലാഹു തആലാ പറയുന്നു: ‘നോമ്പുകാർക്കും നോമ്പുകാരികൾക്കും അല്ലാഹുവിന്റെ പൊരുത്തവും മഹത്തായ പ്രതിഫലവും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു’ (സുറത്തുൽ അഹ്സാബ്). അല്ലാഹു തആലാ സ്വർഗത്തിൽ വെച്ച് പറയും: ‘നിങ്ങൾ ദുനിയാവിൽ വെച്ച് അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പെടുത്തതിനാൽ ഇപ്പോൾ നിങ്ങൾ സുഭിക്ഷമായി തിന്നുകയും കുടിക്കുകയും ചെയ്യുവീൻ’ (സൂറത്തുൽ ഹാഖ്ഖഃ). അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: ‘ആരെങ്കിലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കാംക്ഷിച്ചു കൊണ്ട് നോമ്പനുഷ്ഠിച്ചാൽ അവന്റെ മുഖം നരകത്തിൽ നിന്നും നാൽപത് വർഷത്തെ വഴി ദൂരത്തേക്ക് അല്ലാഹു അകറ്റി നിർത്തും. (ബുഖാരി, മുസ്ലിം)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter