അത്തായ സമയം ഭക്ഷണം കഴിക്കുന്നേരം വിത്ത്, അരി, ധാന്യം തൊണ്ടയിൽ കുടുങ്ങിക്കിടന്നാൽ നോമ്പ് മുറിയുമോ?
ചോദ്യകർത്താവ്
Muhammad Hy
Jan 31, 2019
CODE :Fiq9102
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
അരിയോ മറ്റോ അത്താഴ സമയം മുതൽ തൊണ്ടയിൽ കുടുങ്ങിക്കിടന്നു എന്നത് കൊണ്ട് നോമ്പ് മുറിയില്ല. അത് സ്വമേധയാ ഉള്ളിലേക്ക് പോവുകയോ പുറത്തേക്ക് വരികയോ ചെയ്താലും നോമ്പ് മുറിയില്ല. അത് പോലെ തൊണ്ടയിൽ കഫം വന്നടിഞ്ഞിട്ട് അത് കാറിത്തുപ്പിയപ്പോൾ കൂടെ അരിമണിയും കൂടി പുറത്തേക്ക് വന്നാലും കുഴപ്പമില്ല. എന്നാൽ ഈ അരി മണി ഉള്ളത് തൊണ്ടയുടെ ഉള്ളിലാണെങ്കിൽ അഥവാ هاءന്റേയുെ همزةയുടേയോ മഖ്റജിലോ അതിനപ്പുറത്തോ ആണെങ്കിൽ അത് പുറത്തെടുക്കാൻ വേണ്ടി മാത്രം ശ്രമിച്ച് അങ്ങനെ സ്വന്തം പ്രവൃത്തി കാരണം പുറത്തേക്ക് വന്നതാണെങ്കിൽ നോമ്പ് മുറിയും والله أعلم ഫത്ഹുൽ മുഈൻ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    