എന്റെ ഭാര്യക് അസുഖം ഉള്ളത് കൊണ്ട് നോബ് എടുക്കാൻ പറ്റില്ല (കുടലിൽ സെപ്റ്റിക് അൾസർ ന്റെ സാധ്യതയിലേക്ക് പോകുന്നു എന്താണ് പ്രായശ്ചിത്തം രണ്ടു വർഷമായി നോമ്പ് എടുകുനില്ല
ചോദ്യകർത്താവ്
Veeran Kutty
Apr 25, 2019
CODE :Fiq9250
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നോമ്പെടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഈ അസുഖം ഭേദമാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്ന് രണ്ട് വിശ്വസ്തരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നുവെങ്കില്‍ നോമ്പ് നോല്‍ക്കേണ്ടതില്ല, ഖളാഅ് വീട്ടേണ്ടതുമില്ല. നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരം ഓരോ മുദ്ദ് വീതം ഫഖീര്‍, മിസ്കീന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് കൊടുത്തല്‍ മതി. എന്നാല്‍ ഈ അസുഖം സുഖപ്പെടുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍ അത് വരേ കാത്തിരിക്കുകയും അതിന് ശേഷം നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുകയും ചെയ്യണം. (ഫത്ഹുല്‍ മുഇന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.