30 നോമ്പിനും കൂടി ഒരുമിച്ച് നിയ്യത് ചെയ്‌താൽ മതിയാവുമോ ?
ചോദ്യകർത്താവ്
Farhan
May 8, 2019
CODE :Fiq9264
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
30 നോമ്പിനും കൂടി ഒന്നിച്ച് നിയ്ചത്ത് ചെയ്താല്‍ ആ ദിവസത്തെ നോമ്പ് മാത്രമേ ലഭിക്കുകയുള്ളൂ. എന്നാല്‍ മാലകീ മദ്ഹബ് അനുസരിച്ച് അങ്ങനെ നിയ്യത്ത് ചെയ്യുന്നവര്‍ മറ്റേതെങ്കിലും ദിവസം നോമ്പിന്റെ നിയ്യത്ത് മറന്നാല്‍ അത് ഈ ഒന്നിച്ചുളള നിയ്യത്ത് കൊണ്ട് പരിഹരിക്കപ്പെടും എന്നുണ്ട്. അങ്ങനെ ആര്‍ക്കെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ മാലികീ മദ്ഹബ് തഖ്ലീദ് ചെയ്തു കൊണ്ട് നിയ്യത്ത് ചെയ്യാം. പക്ഷേ ശാഫിഈ മദ്ഹബ് അനുസരിച്ച് നോമ്പ് നോല്‍ക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ പറ്റില്ല. അവര്‍ മുപ്പത് നോമ്പിനും കൂടി ഒന്നിച്ച് നിയ്യത്ത് ചെയ്താല്‍ ആ നിയ്യത്ത് കൊണ്ട് ആദ്യ ദിവസത്തെ നോമ്പ് മാത്രമേ ലഭിക്കുകയുള്ളൂ. മറ്റേതെങ്കിലും ദിവസം നിയ്യത്ത് മറന്നാല്‍ അന്ന് നോമ്പുകാരനെപ്പോലെ ഇംസാക്ക് ചെയ്യുകയും പിന്നീട് ആ നോമ്പ് ഖളാഅ് വീട്ടുകയും ചെയ്യണം (ഫത്ഹുല്‍ മുഈന്‍)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.