അസ്സലാമു അലൈകും നോമ്പുകാരനായി സുബ്ഹി നിസ്കാര ശേഷം ഭാര്യയെ , രണ്ട് മൂന്ന് തവണ ചുംബിച്ചു ,അപ്പോൾ മദിയു പുറപ്പെട്ടാൽ നോമ്പ് മുറിയുമോ ? അതിനു ശേഷം വികാരത്തോടെ ഭാര്യയുടെ അടുത്തു കിടന്നുറങ്ങി, പക്ഷെ സ്വപ്നത്തിൽ ഭാര്യയുമായി ബന്ധപ്പെടുന്നത് കണ്ടു സ്കലനം സംഭവിച്ചു , എന്റെ നോമ്പ് മുറിയുമോ , ഞാൻ പ്രായശ്ചിത്തം ആയി 60 നോമ്പ് നോൽക്കേണ്ടി വരുമോ ?
ചോദ്യകർത്താവ്
abdullah
May 14, 2019
CODE :Fiq9272
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നോമ്പുകാരനായി സുബ്ഹ് നിസ്കാര ശേഷം ഭാര്യയെ ചുംബിച്ചിട്ട് മദിയ് പുറപ്പെട്ടാൽ നോമ്പ് മുറിയുകയില്ല. അതിനു ശേഷം വികാരത്തോടെ ഭാര്യയുടെ അടുത്തു കിടന്നുറങ്ങിയപ്പോള്‍ സ്വപ്നത്തിൽ ഭാര്യയുമായി ബന്ധപ്പെടുന്നത് കണ്ടു സ്കലനം സംഭവിച്ചാലും നോമ്പ് മുറിയുകയില്ല...ഭാര്യയുമായി ഉണര്‍ച്ചയില്‍ ചുംബിക്കുകയോ മറ്റുു ശാരീരികമായ ചേഷ്ഠകള്‍ നടത്തുകയോ ചെയ്തിട്ട് ഇന്ദ്രിയ സ്ഖലനമുണ്ടായാലാണ് നോമ്പ് മുറിയുക. അതു പോലെ ഭാര്യയുമായി ലൈംഗിക ബന്ധം നടത്തിയാല്‍ ഇന്ദ്രിയം സ്ഖലിച്ചാലും ഇല്ലെങ്കിലും നോമ്പ് മുറിയും. ഇങ്ങനെ ലൈംഗിക ബന്ധം നടത്തി നോമ്പ് മുറിച്ചാലാണ് തുടര്‍ച്ചായായി 60 ദിവസം നോമ്പനുഷ്ഠിച്ച് പ്രാശ്ചിത്തം നടത്തേണ്ടത്....ഇവിടെ പക്ഷേ ലൈംഗിക ബന്ധം നടന്ന് നോമ്പ് മുറിയാത്തത് കൊണ്ട് ഈ പ്രാശ്ചിത്തം ആവശ്യമില്ല. അതു പോലെ ചുംബനം കൊണ്ട് ഇന്ദ്രിയം സ്ഖലിക്കാത്തതിനാല്‍ നോമ്പ് മുറിയാത്തത് കൊണ്ട് ഖളാഅ് വീട്ടേണ്ടതുമില്ല. പക്ഷേ നോമ്പുകാരനായിരിക്കെ ഇങ്ങനെയൊക്കെ ചെയ്യല്‍ ഹറാമായത് കൊണ്ട് ചെയ്തത് ഗൌരവമുള്ള തെറ്റാണ്. അതിനാല്‍ ആ തെറ്റ് ഇനി ആവര്‍ത്തിക്കാതിരിക്കുകയും ചെയ്ത തെറ്റില്‍ അങ്ങേയറ്റം ഖേദം പ്രകടിപ്പിച്ച് തൌബ ചെയ്ത് മടങ്ങുകയും വേണം (തുഹ്ഫ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.