ലൈലത്തുൽ ഖദ്ർ റമളാനിലാണെന്ന് സൂചിപ്പിക്കുന്ന ആയത്തുകളോ ഹദീസുകളോ ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യുമോ ??

ചോദ്യകർത്താവ്

Najila

Jun 3, 2019

CODE :Abo9309

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

1. ആയത്ത്

إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ 

  • : “പരിശുദ്ധ ഖുർആനിനെ നാം ലൈലത്തുൽ ഖദ്റിലാണ്  (ലൌഹുൽ മഹ്ഫളിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കാൻ വേണ്ടി ബൈത്തുൽ ഇസ്സയിലേക്ക് ഒന്നിച്ച്) ഇറക്കിയത്”.

വിശുദ്ധ ഖുർആൻ അവതീർണ്ണമായ രാവ് ലൈലത്തുൽ ഖദ്ർ ആയിരുന്നെങ്കിൽ അത് ഈ വിധം അവതീർണ്ണമായ മാസം റമളാനായിരുന്നുവെന്നും വിശുദ്ധ ഖുർആൻ വ്യക്തമാക്കിയിട്ടുണ്ട്.

 شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ

അല്ലാഹു തആലാ പറയുന്നു (ലൌഹുൽ മഹ്ഫളിൽ നിന്ന് ഭൂമിയിലേക്ക് ഇറക്കാൻ വേണ്ടി ബൈത്തുൽ ഇസ്സയിലേക്ക് ഒന്നിച്ച്) ഖുർആൻ ഇറക്കപ്പെട്ട മാസമാണ് റമളാൻ.....(തഫ്സീർ ത്വബ്രി, ബഗ് വി, ഖുർത്വുബീ)

അതിന് ശേഷം നബി (സ്വ)ക്ക് അൽപാൽപമായി 23 വർഷം കൊണ്ട് വഹ്യിലൂടെ ഭൂമിയിലേക്ക് അല്ലാഹു വിശുദ്ധ ഖുർആൻ അവതീർണ്ണമാക്കി (സുനനുന്നസാഇ, ഫത്ഹുൽ ബാരി, അൽ ബുർഹാൻ)

2. ഹദീസ്

ലൈലത്തുൽ ഖദ്ർ റമളാനിലാണെന്ന് നബി (സ്വ വ്യക്തമാക്കിയ ധാരാളം സ്വഹീഹായ ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഒന്ന് മാത്രം വിവരിക്കാം.

عن عائشةَ رَضِيَ اللهُ عنها، أنَّ النَّبيَّ صلَّى اللهُ عليه وسلَّم قال )) تَحرَّوا لَيلةَ القدْرِ في الوِتْر من العَشرِ الأواخِرِ مِن رَمضانَ ((رواه البخاري ومسلم

റമളാനിലെ അവസാനത്തെ പത്തിലെ ഒറ്റരാവുകളിൽ നിങ്ങൾ ലൈലത്തുൽ ഖദ്റിനെ പ്രതീക്ഷിച്ചു കൊണ്ട് കൂടുതൽ ആരാധനകൾ നിർവ്വഹിച്ച് ബദ്ധശ്രദ്ധരാകുക (ബുഖാരി, മുസ്ലിം)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter