അസ്സലാമു അലൈക്കും... സുന്നത്തായ നോമ്പിന്‍റെ നിയ്യത്തിനോടൊപ്പം ഖളാആയ നോമ്പിന്‍റെ നിയ്യത്ത് വെച്ചാല്‍ ശരിയാകുമോ? അതുകൊണ്ട് ഫര്‍ള് വീടുമോ?
ചോദ്യകർത്താവ്
Rubaina
Jan 8, 2020
CODE :Fiq9558
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
അതെ, സുന്നത്തായ നോമ്പുകളൊടൊപ്പം ഖളാആയതോ നേര്‍ച്ചയാക്കിയതോ ആയ ഫര്‍ളായ നോമ്പിന്‍റെ നിയ്യത്തുകൂടെ വെച്ചാല്‍ സുന്നത്തിന്‍റെയും ഫര്‍ളിന്‍റെയും കൂലി ലഭിക്കുന്നതാണ് (ഫത്ഹുല്‍മുഈന്‍, ഇആനതുത്ത്വാലിബീന്‍ 2-306)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.