വിഷയം: കോറോണ ടെസ്റ്റ് കൊണ്ട് നോമ്പ് മുറിയല്‍
നോമ്പുകാരൻ കോറോണ പരിശോധന നടത്തിയാൽ നോമ്പ് മുറിയുമോ? കോറോണ പരിശോധന മൂക്കിൽ അല്പം അകത്തോട്ട് ഒരു ഈർക്കിൽ പോലെ ഉള്ള ഒരു വസ്തു കയറ്റിയാണ് പരിശോധനക്ക് സ്രവം എടുക്കുന്നത്. അല്ലെങ്കിൽ മൂക്കിൽ കയറ്റുന്ന അതേ വസ്തു തൊണ്ടയുടെ മധ്യത്തിലും ഇരു വശങ്ങളിലും ചുരണ്ടി ആണ് സ്രവം എടുക്കുന്നത്. ഇങ്ങനെ നോമ്പുകാരൻ ചെയ്താൽ നോമ്പ് മുറിയുമോ?
ചോദ്യകർത്താവ്
Mubarak
May 4, 2020
CODE :Fiq9779
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ലോകമാകെ വ്യാപിക്കുകയും അനേകം പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത ഈ മഹാമാരിയില്‍ നിന്ന് അല്ലാഹു നമ്മെയെല്ലാവരെയും കാത്തുസംരക്ഷിക്കട്ടെ എന്ന് ആദ്യം ദുആ ചെയ്യട്ടെ, ആമീന്‍..
തുറന്ന ദ്വാരങ്ങളിലൂടെ അകത്തേക്ക് തടിയുള്ള വസ്തുക്കള്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയുന്നതാണ്. ആയതിനാല്‍ പരിശോധനക്ക് വേണ്ടി ഇത്തരം ഉപകരണങ്ങള്‍ മൂക്കിലൂടെയോ വായിലൂടെയോ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ നോമ്പ് മുറിയുന്നതാണ്.
രോഗചികിത്സക്ക് വേണ്ടി നോമ്പ് മുറിക്കേണ്ടി വന്നാല്‍ പിന്നീട് അത് ഖളാഅ് വീട്ടിയാല്‍ മതി. നോമ്പ് മുറിച്ചതിന് കുറ്റവുമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.