അറഫ നോമ്പ് നോല്‍ക്കേണ്ടത് മക്കയിലെ ദുല്‍ഹജ്ജ് ദിവസപ്രകാരമാണോ അതോ സ്വന്തം നാട്ടിലെ ദിവസപ്രകാരമാണോ?

ചോദ്യകർത്താവ്

ജാബിര്‍ സി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പ്, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിക ആരാധനകളിലൊക്കെ ദിവസവും മാസവും നിര്‍ണ്ണയിക്കുന്നത് ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയാണ്. ഓരോ നാട്ടിലും അവിടങ്ങളിലെ പിറവിയാണ് മാനദണ്ഡം. അത് കൊണ്ട് തന്നെ, അറഫ ദിവസം പരിഗണിക്കപ്പെടുന്നതും അതതു നാടുകളിലെ പിറവി അടിസ്ഥാനമാക്കിയാണ്, മക്കയിലെ ദുല്‍ഹജ്ജ് ദിവസപ്രകാരമല്ല. പിറവി വ്യത്യസ്തമാവുന്നതിനാല്‍ ഇത്തരം വ്യത്യാസങ്ങള്‍ വരാമെന്ന് പഴയ കാല പണ്ഡിതര്‍ തന്നെ അവരുടെ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ദുല്‍ഹജ്ജ് എട്ടിന് പ്രത്യേകം നോമ്പ് സുന്നതുണ്ടെന്ന് പറയുന്നിടത്ത് ഇത് കൂടി കാരണമായി പറഞ്ഞതായും കാണാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter