എന്‍റെ സഹോദരിക്ക് പലപ്പോഴും ആര്‍ത്തവം കാരണമായി പല സുന്നത് നോമ്പുകളും നഷ്ടമാവുന്നു. അവള്‍ക്ക് അതില്‍ ഏറെ വിഷമവുമുണ്ട്. ഇത്തരത്തില്‍ നഷ്ടമാവുന്നത് ഖളാഅ് വീട്ടേണ്ടതുണ്ടോ? ഈ പുണ്യദിവസങ്ങളില്‍ ആര്‍ത്തവം വരാതിരിക്കാന്‍ വല്ലതും ചെയ്യാനുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് ഷരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുന്നത് നിസ്കാരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നിടത്ത് അവ നഷ്ടപ്പെട്ടാല്‍ ഖളാഅ് വീട്ടല്‍ സുന്നതാണ് ഫിഖ്ഹീ ഗ്രന്ഥങ്ങളെല്ലാം പറയുന്നുണ്ട്. പ്രസ്തുത ഭാഗത്ത്, പ്രത്യേക ദിവസങ്ങളിലായി വരുന്ന നോമ്പുകളും സ്ഥിരമായി പതിവാക്കുന്ന നോമ്പുകളും ഇതുപോലെ ഖളാഅ് വീട്ടല്‍ സുന്നതാണ് പല പണ്ഡിതരും പറഞ്ഞതായി കാണാം. ആര്‍ത്തവം കാരണമായി നോമ്പുകള്‍ നഷ്ടപ്പെടുന്നതില്‍ ദുഖിക്കേണ്ടതില്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ആവുന്ന സമയത്ത് ചെയ്തുപോന്ന കര്‍മ്മങ്ങള്‍ക്ക്, ആരോഗ്യപരമായി സാധിക്കാതെ വന്നതിനാല്‍ ഒഴിവാക്കിയാല്‍ പോലും പ്രതിഫലം ലഭിക്കുമെന്ന് കാണാവുന്നതാണ്. സാധ്യമാവുമെങ്കില്‍ അവന്‍ അത് ചെയ്യുമായിരുന്നു എന്ന പടച്ച തമ്പുരാന് അറിയാമല്ലോ. അതോടൊപ്പം സ്ത്രീകളുടെ ആര്‍ത്തവം എന്നത് അവരുടെ ആരോഗ്യപരിരക്ഷയുടെ ഭാഗമായി പടച്ചതമ്പുരാന്‍ ഒരുക്കിയ ഒരു സംവിധാനമാണ്. അത് ഉണ്ടാവാതിരിക്കാന്‍ ഒന്നും ചെയ്യേണ്ടതില്ല. നോമ്പ് സുന്നതുള്ള ദിവസങ്ങളില്‍ അത് എടുക്കാനുള്ള മനസ്സിന്‍റെ ആഗ്രഹം തന്നെ ഈമാനിന്‍റെ ലക്ഷണമാണ്. അത് കൊണ്ട് തന്നെ, അവ ഖളാഅ് വീട്ടുന്നതിലൂടെ സമാനമായ പ്രതിഫലം പടച്ച തമ്പുരാന്‍ നല്‍കാതിരിക്കില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter