റമദാന്‍ നേരത്തെ തുടങ്ങിയ ദേശത്ത് നിന്ന് നാട്ടിലെത്തിയ ഒരാള്‍ക്ക് റമദാന്‍ 31 ഉണ്ടാവാമല്ലോ. അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? അന്ന് ഇംസാക് ആണെങ്കില്‍ വേറെ നോമ്പ് ഖളാഅ് വീട്ടാന്‍ പറ്റുമോ?

ചോദ്യകർത്താവ്

ജാബിര്‍ മുഹയിദ്ദീന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നേരത്തെ നോമ്പ് തുടങ്ങിയ നാട്ടില്‍നിന്ന് മറ്റൊരു നാട്ടിലേക്ക് എത്തുന്ന വ്യക്തിക്ക് ചോദ്യത്തില്‍ പറഞ്ഞത് പോലെ 31 നോമ്പ് ലഭിക്കുന്ന അവസരങ്ങളുണ്ടായേക്കാം. അത്തരം സാഹചര്യത്തിലെ നിയമം, അയാള്‍ ആ നാട്ടിലെത്തുന്ന സമയത്തെ ആശ്രയിച്ചിരിക്കും. എത്തുന്നത് അയാളുടെ മുപ്പത്തിയൊന്നാം നോമ്പിന്‍റെ പകലിലാണെങ്കില്‍ (അഥവാ അദ്ദേഹം നോമ്പെടുക്കാതെ) നോമ്പ് കാരനെപ്പോലെ നിന്ന് ഇംസാക് ആണ് അദ്ദേഹത്തിന് നിര്‍ബന്ധം. മറിച്ച് നോമ്പ് തുടങ്ങുന്ന സമയത്തിന് മുമ്പാണെങ്കില്‍ (അയാളുടെ മുപ്പത്തിഒന്നിന്‍റെ സുബ്ഹി ബാങ്കിന് മുമ്പായി) മുപ്പത്തി ഒന്നാണെങ്കില്‍ പോലും, റമദാന്‍ നിലനില്‍ക്കുന്ന നാട്ടിലെത്തിയെന്നതിനാല്‍ അയാളെ സംബന്ധിച്ചിടത്തോളം അത് റമദാന്‍ തന്നെയാണെന്നും അയാള്‍ അവരോടൊപ്പം നോമ്പ് എടുക്കല്‍ നിര്‍ബന്ധമാണ് എന്നുമാണ് പ്രബലാഭിപ്രായം. രണ്ട് അനുസരിച്ചും അന്നേദിവസം മറ്റൊരു നോമ്പ് എടുക്കുക എന്ന രൂപം കടന്നുവരില്ല. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter