നാം അഞ്ചു നേരവും നിസ്കാര സമയം മനസ്സിലാക്കുന്നത് ശാസ്ത്രീയമായി കണ്ടെത്തിയ സ്റ്റാന്റോഡ് സമയം അനുസരിച്ചാണ്. എന്നാല്‍ മാസം നിര്‍ണ്ണയിക്കുന്നതിനു ശാസ്ത്രീയമായ കണക്ക് സ്വീകരിക്കാവതല്ല എന്ന് പറയാന്‍ കാരണമെന്ത്?

ചോദ്യകർത്താവ്

അബ്ദുറഹ്മാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നോമ്പ് തുടങ്ങാനും അവസാനിപ്പിക്കാനും മാസപ്പിറവി കാണണമെന്ന് പറയുന്നത് കണക്ക് തെറ്റാന്‍ സാധ്യതയുണ്ട് എന്നതിനാലല്ല, മറിച്ച് ഹദീസുകളില്‍ നമ്മോട് കല്‍പിക്കപ്പെട്ടത് ദര്‍ശനത്തെ അടിസ്ഥാനമാക്കി ചെയ്യാനാണ്. ദര്‍ശിക്കുന്നതിലൂടെയാണ് നോമ്പിന്റെ മാസം പ്രവേശിക്കുന്നതും കഴിയുന്നതും. നബി(സ) പറയുന്നത് കാണുക: മാസപ്പിറവി ദര്‍ശിച്ചതിന് വേണ്ടി നിങ്ങള്‍ നോമ്പനുഷ്ഠിക്കുക. അതു ദര്‍ശിച്ചതിനുവേണ്ടി നിങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുക. ഇനി നിങ്ങള്‍ക്ക് മേഘംമൂടപ്പെട്ടാല്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക. (ബുഖാരി) എന്നാല്‍ നിസ്‌കാരസമയം പ്രവേശിക്കുന്നത് ദര്‍ശനം കൊണ്ടല്ല. ഉദാഹരണമായി ളുഹ്‌റിന്‍റെ സമയം ആകുന്നത് സൂര്യന്‍ മദ്ധ്യത്തില്‍നിന്ന് തെറ്റല്‍ കൊണ്ടാണ്, തെറ്റല്‍ കാണല്‍കൊണ്ടല്ല. മഗ്‌രിബിന്റെ സമയം സൂര്യന്‍ അസ്തമിക്കലോടെയാണ്, അസ്തമിക്കല്‍ കാണലോടെയല്ല. ഇതുപോലെത്തന്നെയാണ് മറ്റു നിസ്‌കാരങ്ങളുടെ സമയങ്ങളും അതുകൊണ്ടുതന്നെ ഏതു മാര്‍ഗത്തിലൂടെയാണെങ്കിലും, നിസ്കാരം നിര്‍ബന്ധമാവാന്‍ സമയം ആയി എന്നറിഞ്ഞാല്‍ മതി. എന്നാല്‍ നോമ്പ് മാസം തുടങ്ങാനും അവസാനിക്കാനും അത് പോരാ, കാണുക തന്നെ വേണം. കാര്യങ്ങളെ യഥാവിധി മനസ്സിലാക്കാന്‍ നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter