പകൽ സമയങ്ങളില്‍ ഉറങ്ങിയാല്‍ നോമ്പിന്‍റെ പ്രതിഫലം നഷ്ടമാവുമോ ?

ചോദ്യകർത്താവ്

നൌഫല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പകല്‍ സമയത്ത് ഉറങ്ങിയത് കൊണ്ട് മാത്രം നോമ്പിന്‍റെ പ്രതിഫലം നഷ്ടപ്പെടുകയില്ല. നോമ്പുകാരന്‍റെ ഉറക്കവു അല്ലാഹുവിന്‍റെ അടുക്കല്‍ ഇബാദത് ആണല്ലോ. പക്ഷേ, നിസ്കാരമോ മറ്റു ബാധ്യതകളോ നിറവേറ്റാതെ ഉറങ്ങുന്നത് കുറ്റകരമാണ്. അതു പോലെ ഉറങ്ങല്‍ കറാഹത്തുള്ള സുബ്ഹിനു ശേഷം സൂര്യന്‍ ഉദിക്കുന്നതു വരെയും അസ്റിനു ശേഷവുമുള്ള സമയത്തും ഉറക്കം ഉപേക്ഷിക്കല്‍ അഭികാമ്യമാണ്. രാത്രി തഹജ്ജുദ് നിസ്കരിച്ചവര്‍ക്ക് പകലില്‍ ഉച്ചക്ക് മുമ്പ് ഖൈലൂലത് ഉറങ്ങല്‍ സുന്നതാണ്. ഉണര്‍ന്നിരുന്നാല്‍ ഹറാം ചെയ്യാനുള്ള സാധ്യത കൂടുതലുള്ളവര്‍ക്ക് ഉറക്കാണ് നല്ലതെന്ന് ഗസാലി ഇമാം പറഞ്ഞിട്ടുണ്ട്. റമദാന്‍ പോലുള്ള പുണ്യദിനങ്ങള്‍ ഉറങ്ങി കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലവത്തായ രീതിയില്‍ ആ നിമിഷങ്ങള്‍ ചൂഷണം ചെയ്യാന്‍ ഉണര്‍ന്നിരിക്കലാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter