മിഅ്റാജ് ദിവസം നോമ്പ് സുന്നതുണ്ടോ?

ചോദ്യകർത്താവ്

മുഹമ്മദ് സജീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റജബ്മാസം ഇരുപത്തി ഏഴിനു (മിഅ്റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ചില കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം.  മിഅ്റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) ഇഹ്‌യാഇല്‍ ഉദ്ദരിക്കുന്നുമുണ്ട്. റജബ് മാസത്തില്‍ പ്രവാചകര്‍ (സ) കൂടുതലായി നോമ്പെടുത്തിരുന്നു എന്ന സ്വഹീഹായ അനേകം ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതുമാണ്. ഇവ്വിഷയകമായി കൂടുതലറിയാന്‍ സവിശേഷ ദിനങ്ങള്‍ എന്നതിലെ റജബ് മാസവിശേഷങ്ങള്‍ എന്ന ലേഖനം നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter