കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ നോമ്പും നഷ്ടപ്പെട്ട ഒരു സ്ത്രീ ഈ വര്‍ഷത്തെ നോമ്പിനു മുമ്പ് അത് നോറ്റ് വീട്ടിയിട്ടില്ലെങ്കില്‍ അതിന് എന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്? ഒരു മുദ്ദ് എന്നാല്‍ എത്രയാണ്?

ചോദ്യകർത്താവ്

മുസ്ഥ്വഫാ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖളാഅ് വീട്ടാനുള്ള നോമ്പുകള്‍ സൌകര്യപ്പെട്ടിട്ടും അടുത്ത റമദാനിന് മുമ്പായി നോറ്റുവീട്ടിയില്ലെങ്കില്‍ അത് ഖളാഅ് വീട്ടുന്നതോടൊപ്പം പിന്തിപ്പിച്ചതിന് ഓരോ നോമ്പിനും ഓരോ വര്‍ഷത്തേക്ക് ഒന്ന് വീതം മുദ്ദ് നല്‍കേണ്ടതാണ്. ഇത് അല്‍പം വിശദമായി മുമ്പ് പറഞ്ഞത് ഇവിടെ വായിക്കാം. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ മുപ്പത് നോമ്പ് നഷ്ടപ്പെടുകയും അവയെല്ലാം വീട്ടാന്‍ സൌകര്യപ്പെട്ടിട്ടും ഈ റമദാനിന് മുമ്പായി വീട്ടാതിരിക്കുകയും ചെയ്താല്‍ ഓരോ നോമ്പിനും പ്രായശ്ചിത്തമായി ഓരോ മുദ്ദ് വീതം നല്‍കേണ്ടതാണ്. ഒരു മുദ്ദ് എന്നത് അളവ് ആണ്, തൂക്കത്തില്‍ അത് ഏകദേശം 700 ഗ്രാം ആണെന്ന് പറയാം. അഥവാ, മുപ്പത് നോമ്പും ഇത്തരത്തില്‍ വീട്ടാന്‍ ബാക്കിയുണ്ടെങ്കില്‍ 21,000 ഗ്രാം, അഥവാ, 21 കിലോ (ഏകദേശം) അരിയാണ് പ്രായശ്ചിത്തമായി നല്‍കേണ്ടത്. ഇക്കാര്യം ഉദാഹരണ സഹിതം മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. ആര്‍ക്കൊക്കെയാണ് ഈ മുദ്ദ് നല്‍കേണ്ടതെന്നും മുമ്പ് നാം വിശദമാക്കിയതാണ്, അതിനായി ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter