റജബ് 27 നു നോമ്പ് എടുക്കുന്നത് സുന്നതുണ്ടോ? ഒന്ന് വിശദമാക്കിയാലും

ചോദ്യകർത്താവ്

അബ്ദുസ്സലാം, ഹാരിദ് ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. റജബുമാസം ഇരുപത്തി ഏഴിനു (മിഅ്റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ അല്ലാം, ബാജൂരി, ഇആനത് തുടങ്ങിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഇതിന് ഉപോല്‍ബലകമായ ഒരു ഹദീസ് ഇമാം ഗസ്സാലി ഉദ്ദരിക്കുന്നുണ്ട്. ആ ഹദീസ് സ്വഹീഹ് അല്ലെന്ന് പറയുന്നവരുണ്ടെങ്കിലും ആരാധനാകര്‍മ്മങ്ങളില്‍ താല്‍പര്യമുണ്ടാക്കാന്‍ അത്തരം ഹദീസുകള്‍ തന്നെ മതിയെന്നതാണ് പണ്ഡിത മതം. ഇത് വിശദമായി പ്രതിപാദിച്ചത് റജബ് മാസവിശേഷങ്ങള്‍ എന്ന ലേഖനത്തില്‍ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter