നോമ്പുകാരന്‍ വിക്ക്സോ മറ്റോ ഉപയോഗിച്ച് ആവി പിടിച്ചാൽ നോമ്പ് നഷ്ടപെടുമോ? അതുപോലെ ചെവിയില്‍ ബഡ്സ് ഇടുകയോ മൂക്ക് തോണ്ടുകയോ ചെയ്താല്‍ നോമ്പ് മുറിയുമോ?

ചോദ്യകർത്താവ്

ഫാറൂഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തടിയുള്ള എന്തെങ്കിലും സാധനം അകത്തേക്ക് പ്രവേശിക്കുന്നതിലൂടെയാണ് നോമ്പ് മുറിയുന്നത്. ആവി പിടിക്കുന്നത് ആവി മാത്രമാണ് അകത്തേക്ക് കയറുന്നത് എങ്കില്‍ നോമ്പ് മുറിയുകയില്ല. മറിച്ച് അതോടൊപ്പം ജലകണികകളോ മറ്റോ കയറുന്നുവെങ്കില്‍ നോമ്പ് മുറിയുന്നതാണ്. ബഡ്സ് ഉപയോഗിക്കുന്നിടത്തും മൂക്കിനകം വൃത്തിയാക്കുന്നിടത്തും ഉള്‍ഭാഗം എന്ന് പറയാവുന്ന പരിധിയിലേക്ക് പ്രവേശിച്ചാല്‍ നോമ്പ് മുറിയുന്നതാണ്. ഇത് നാം മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം. നോമ്പുകാരന്‍ അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളില്‍ ഇത്തരം കാര്യങ്ങളെല്ലാം ഉപേക്ഷിക്കുന്നതാണ് ഉത്തമം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter