തറാവീഹ് നിസ്കാരത്തിൽ എപ്പോൾ എങ്ങനെ നിയ്യതു വെക്കണം?

ചോദ്യകർത്താവ്

മുജീബ്, മുഹമ്മദ് ശമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ നിസ്കാരത്തിലെ നിയ്യതുകളിലെല്ലാം നിര്‍ബന്ധമായും കരുതേണ്ടതും കരുതല്‍ സുന്നതായതും ഒരു പോലെയാണ്. തറാവീഹ് എന്നത് റമദാനിലെ പ്രത്യേക നിസ്കാരമാണല്ലോ. അത് രണ്ട് റക്അതായി നിസ്കരിക്കുകയാണ് വേണ്ടത്. അത് കൊണ്ട് തന്നെ, ഇങ്ങനെ നിയ്യത് ചെയ്യാവുന്നതാണ്, തറാവീഹ് എന്ന സുന്നത് നിസ്കാരം രണ്ട് റക്അത് അല്ലാഹുവിന് വേണ്ടി ഞാന്‍ നിര്‍വ്വഹിക്കുന്നു. ഇമാമോടൊപ്പമാണ് നിസ്കരിക്കുന്നതെങ്കില്‍ അത് കൂടി ഉള്‍പ്പെടുത്താവുന്നതാണ്. റമദാനിനെ വേണ്ടവിധം ഉള്‍ക്കൊണ്ട്, അനുകൂലമായി സാക്ഷിനില്‍ക്കുന്ന സജ്ജനങ്ങളില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter